ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിൽ ഭീകരാക്രമണം സംബന്ധിച്ച് യുഎസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി ഇന്ത്യ.
പരസ്പര നിയമ സഹായ കരാറിന്റെ (എംഎൽഎടി) അടിസ്ഥാനത്തിലാണ് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവരങ്ങൾ തേടിയത്.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് റാണയെ യുഎസ് ഇന്ത്യക്കു കൈമാറിയത്. ഇയാളെ തിഹാർ ജയിലിൽ അടച്ചിരിക്കുകയാണ്.
ഇന്ത്യക്കു കൈമാറുംമുന്പ് ലോസ് ആഞ്ചലസിലെ കരുതൽതടങ്കൽ കേന്ദ്രത്തിലായിരുന്നു കാനഡയിൽ വ്യവസായം നടത്തിയിരുന്ന പാക് വംശജനായ തഹാവൂർ റാണയെ പാർപ്പിച്ചിരുന്നത്.